air one news | 18.06.24
കൊണ്ടോട്ടി| കുട്ടികളില്‍ വായനശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി
വായനാ ദിനത്തിൽ ടി.വി.ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ
മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച വിദ്യാർത്ഥിക്ക് അക്ഷര നാണ്യം പരിപാടിയിലൂടെ ഗോൾഡ് കോയിൻ സമ്മാനമായി നൽകുന്നു. മണ്ഡലത്തിലെ
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് കൂടുതൽ പുസ്തകം വായിച്ച കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച്,
എംഎൽഎയുടെ നേതൃത്വത്തിൽ 6 വർഷമായി പ്രവർത്തിച്ചു വരുന്ന അക്ഷര ദക്ഷിണ ടീം അംഗങ്ങൾ മോണിറ്ററിങ് നടത്തി വിജയികളെ തിരഞ്ഞെടുക്കും.
.മത്സരത്തിൽ പങ്കെടുക്കാൻ ഓരോ സ്കൂളിലെയും കൂടുതൽ പുസ്തകം വായിച്ച കുട്ടികളുടെ വിവരങ്ങൾ സ്കൂളിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ 20.06.2024 വൈകുന്നേരം 05 മണിക്ക് മുൻപായി എംഎൽഎ ഓഫിസിലോ ഇമായിലിലോ (tvibraheem@gmail.com) നൽകണം.
കൂടുതൽ വിവരങ്ങൾക്ക്
9946491006.