കൊണ്ടോട്ടി | കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിലായി. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശി ഷഹാജുൽ ഷെയ്ക്ക് (28) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാട്ടിൽനിന്നു കഞ്ചാവുമായി എത്തിയ ഇയാൾ വില്പനക്ക് ശ്രമിക്കുന്നതിനിടെയാണ് കൊണ്ടോട്ടിയിൽ നിന്നു പിടിയിലായതെന്നു പോലീസ് അറിയിച്ചു.
ഇയാളിൽ നിന്ന് 2 കിലോയോളം കഞ്ചാവ് കണ്ടെടുത്തതായും ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ലഹരി കടത്തു സംഘത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS നു ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി Dysp സിദ്ദിഖ്, ഇൻസ്പക്ടർ ദീപകുമാർ , സബ് ഇൻസ്പക്ടർ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ DANSAF ടീമംഗങ്ങളും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.