കരിപ്പൂർ വിമാനത്താവളത്തിൽ തുടർച്ചയായ 6 ദിവസങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ വൻ സ്വർണവേട്ട. എയർ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സ്വർണ്ണവും സിഗററ്റും പിടികൂടി. എയർപോർട്ടി നകത്തുള്ള ഡസ്റ്റ് ബിന്നിനകത്ത് സ്വർണ്ണമിശ്രിത രൂപത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ നിന്ന് 1.76 കോടി രൂപ വില വരുന്ന 2. 45 കി.ഗ്രാം സ്വർണം.
കൂടാതെ പ്രവേശന ഹാളിൽ നിന്നും കണ്ടെത്തിയത് 18 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണക്കഷണവും സ്വർണ്ണമിശ്രിതവും. ഇവരണ്ടിൽ നിന്നുമായി ആകെ 117 ഗ്രാം തൂക്കമുള്ളതും 9. 71 ലക്ഷം രൂപ വില വരുന്ന 24കാരറ്റ് സ്വർണ്ണം കിട്ടി.
കൂടാതെ ബഹ്റൈനിൽ നിന്നു വന്ന വടകര സ്വദേശിയിൽ നിന്നു 53.41 ലക്ഷം രൂപ വിലയുള്ള 746 ഗ്രാം, ഷാർജയിൽനിന്നു വന്ന നാദാപുരം സ്വദേശിയിൽ നിന്നും 53.28 ലക്ഷം രൂപ വിലയുള്ള 740 ഗ്രാം, ദുബായിൽ നിന്നു വന്ന മലയമ്മ സ്വദേശിയിൽ നിന്നു 28. 73 ലക്ഷം രൂപ വില വരുന്ന 399 ഗ്രാം, മസ്ക്കറ്റിൽ നിന്ന് വന്ന പുല്ലങ്കോട് സ്വദേശിയിൽ നിന്നു 46.29 ലക്ഷം രൂപ വില വരുന്ന 642 ഗ്രാം എന്നീ അളവുകളിൽ 24കാരറ്റ് സ്വർണ്ണം പിടിച്ചെടുത്തു. ഇവയിൽ ആദ്യത്തെ 3 കേസുകളിലും മിശ്രിത രൂപത്തിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലും നാലാമത്തെ കേസിൽ മിശ്രിതം യാത്രക്കാരന്റെ പാദത്തിനടിയിൽ ഒട്ടിച്ചു വച്ച നിലയിലും ആണ് കണ്ടെത്തിയത്. രണ്ടു യാത്രക്കാരെ അറസ്റ്റ് ചെയ്തു.
കുവൈറ്റിൽ നിന്ന് വന്ന താമരശേരി സ്വദേശിയിൽ നിന്ന് 160 ഗ്രാം തൂക്കമുള്ള 11.54 ലക്ഷം രൂപ വിലയുള്ള 24 കാരറ്റ് സ്വർണ്ണചെയിൻ, ദുബയിൽ നിന്ന് വന്ന കാസർഗോഡ് സ്വദേശിയിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണ്ണ മിശ്രിതത്തിൽ നിന്ന് വേർതിരിച്ച 14.31 ലക്ഷം രൂപ വില വരുന്ന 199 ഗ്രാം തൂക്കമുളള 24കാരറ്റ് സ്വർണ്ണം, ദുബയിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്ന് ശരീരത്തിനകത്തും ബാഗേജിലും ഒളിപ്പിച്ച 11.58 ലക്ഷം രൂപ വില വരുന്ന 161 ഗ്രാം 24 K സ്വർണ്ണം. ദുബായിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ധരിച്ച ഷൂസിന്നുള്ളിൽ ഒളിപ്പിച്ച 7. 12 ലക്ഷം രൂപ വിലയുള്ള 99 ഗ്രാം 24 കാരറ്റ് സ്വർണ്ണം എന്നിവയും കസ്റ്റംസ് പിടികൂടി.
ഇതിനു പുറമെ വിവിധ ബ്രാൻഡുകളിൽ ഉള്ളതും ആകെ 5. 20 ലക്ഷം രൂപ വില വരുന്ന വിദേശ സിഗരറ്റ് പിടികൂടി. ദുബയിൽ നിന്ന് വന്ന ഒരു യാത്രക്കാരനിൽ നിന്നും റാസൽ ഖൈമയിൽ നിന്ന് വന്ന രണ്ട് യാത്രക്കാരിൽ നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പിടിച്ചെടുത്ത സിഗററ്റ് പൂർണ്ണമായും കണ്ടു കെട്ടി.