ജോയിന്റ് കൗ ൺസിൽ തിരൂരങ്ങാടി മേഖലാ സമ്മേളനം ചെമ്മാട് വ്യാപാര ഭവൻ ഹാളിൽ സമാപിച്ചു. ജോയിൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം രാകേഷ് മോഹൻ എം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഷാനവാസ്,സുജിത്ത് കുമാർ കെ,അനിൽകുമാർ വി ജി, കവിത ഒ,അരുൺ കെ,അഭിരാജ് എൻ ആർ,അമൽ വി എന്നവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സനൂപ് സി സെക്രട്ടറിയായും സുമേഷ് പി പ്രസിഡന്റ് ആയും, മധുസൂദനൻ എം ട്രഷററായും തെരഞ്ഞെടുത്തു.
ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും, DA കുടിശ്ശിക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു