കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 10 യത്രക്കാരിൽനിന്ന് 4.18 കോടി രൂപയുടെ 5.81 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞ 3 ദിവസങ്ങൾക്കുള്ളിലാണ് 10 പേർ പിടിയിലായത്.
ഷാർജയിൽനിന്നെത്തിയ മലപ്പുറം പറമ്പിൽപീടിക സ്വദേശിയിൽനിന്ന് 78.82 ലക്ഷം രൂപയുടെ 1.1 കിലോഗ്രാം സ്വർണം, റിയാദിൽനിന്നെത്തിയ മലപ്പുറം പൂക്കോട്ട് മണ്ണ സ്വദേശിയിൽനിന്ന് 84.33 ലക്ഷം രൂപയുടെ 1.17 കിലോഗ്രാം സ്വർണം, അബുദാബിയിൽനിന്നെത്തിയ താമരശ്ശേരി സ്വദേശിയിൽനിന്ന് 77.45 ലക്ഷം രൂപയുടെ 1.026 കിലോഗ്രാം സ്വർണം, ബഹ്റൈനിൽനിന്നെത്തിയ കോഴിക്കോട് മുതുവട്ടൂർ സ്വദേശിയിൽനിന്ന് 73.56 ലക്ഷം രൂപയുടെ സ്വർണം എന്നിവയാണു പിടികൂടിയത്.
എല്ലാവരെയും അറസ്‌റ്റ് ചെയ്‌തു. ഇവരെല്ലാം മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണു കടത്തൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽനിന്നെത്തിയ 6 യാത്രക്കാരിൽനിന്നായി 1.04 കോടി രൂപയുടെ 1.42 കിലോഗ്രാം സ്വർണവും പിടികൂടി. ശരീരത്തിലും
സോക്സിനുള്ളിലും വസ്ത്രങ്ങളിലും ഉൾവസ്ത്രത്തിലും മറ്റും ഒളിപ്പിച്ചാണു സ്വർണം കടത്താൻ ശ്രമിച്ചത്. കൂടുതൽ അന്വേഷണം
നടക്കുന്നതായി കസ്‌റ്റംസ് അറിയിച്ചു.