കൊണ്ടോട്ടി : നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കൊണ്ടോട്ടി നീറ്റാണിമ്മൽ സെന്റ് പോൾസ് ചർച്ചിന്റെ സഹായം.
സഹായധനം ഫാ.അഗസ്റ്റിൻ ജോസഫ് തുറവക്കൽ, കോ-ഓർഡിനേറ്റർ ബഷീർ തൊട്ടിയനു കൈമാറി. 250 ൽ അധികം രോഗികൾക് ഡയാലിസിസ് നടക്കുന്ന സ്ഥാപനത്തിനുള്ള വരുമാനം ഇങ്ങനെയുള്ള ഉദാരമതികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായമാണ്.
സെന്റർ രോഗികളെ ചികിൽസിക്കുക എന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് വൃക്ക രോഗം വരാതിരിക്കാനുള്ള മുൻകരുതൽ പ്രവർത്തനവും ഉൽബോധനവുമാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തും സൗജന്യ ടെസ്റ്റ് നടത്തുന്നതിനായി എല്ലാ സൗകര്യങ്ങളുമുള്ള മൊബൈൽ ലാബ്, അതോടൊപ്പം വെള്ളം പരിശോധിക്കാനുള്ള മൊബൈൽ ലാബ്, ബോധവൽക്കരണത്തിന് മാത്രമായി വാഹനങ്ങൾ എന്നിവയുണ്ട്. അലവികുട്ടി കോപ്പിലാൻ അനീസ് മാസ്റ്റർ, നൗഫൽ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.