………
കൊണ്ടോട്ടി | മാപ്പിള കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ഇശൽ രചന കലാ സാഹിത്യ വേദി നൽകുന്ന മൂന്നാമത് വി.എംകുട്ടി, യു.കെ.അബൂസഹ് ല സ്മാരക പുരസ്കാരങ്ങളും പ്രഥമ വിളയിൽ ഫസീല സ്മാരക പുരസ്കാരവും പ്രഖ്യാപിച്ചു. വി.എം കുട്ടി സ്മാരക പുരസ്കാരം പ്രശസ്ത ഗായിക മുക്കം സാജിദ, യു.കെ.അബൂസഹ് ല
സ്മാരക പുരസ്കാരം മാപ്പിള കവി ഹസ്സൻ നെടിയനാട്, വിളയിൽ ഫസീല സ്മാരക പുരസ്കാരം ഗായകൻ ഫിറോസ് ബാബു എന്നിവർ അർഹരായി.
ക്വിസ്സപ്പാട്ട് മേഖല യിലെ സമഗ്ര സംഭാവനക്ക് മുള്ളൂർക്കര സി.വി.ഹംസ മൗലവി സ്മാരക പുരസ്കാരത്തിന് കാഥികനും സൂഫി കവിയുമായ അഷ്റഫ് പാലപ്പെട്ടി അർഹനായി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 1 ന് കൊണ്ടോട്ടിയിൽ നടക്കുന്ന ഇശൽ രചന കലാ സാഹിത്യ വേദി രചനോത്സവം -2024 പരിപാടിയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന്
സംഘാടകരായ യു.കെ. അബ്ദുസ്സലാം, അഷ്റഫ് പുളിക്കൽ,ശിഹാബ് കാരാപറമ്പ് , പി.വി.ഹസീബ് റഹ്മാൻ, ഹമീദ് ആദൃശ്ശേരി, സാബി തെക്കേപുറം എന്നിവർ അറിയിച്ചു.
ചടങ്ങിൽ മാപ്പിളപ്പാട്ട് രചനമൽസരങ്ങൾ, കവിയരങ്ങ്, അനുസ്മരണം, ഒപ്പന, ഇശൽ നൈറ്റ് എന്നിവയും നടക്കും.