മലബാറിലെ പ്രശസ്തമായ പണ്ടാറപ്പെട്ടി കുടുംബത്തിന്റെ ഒത്തുകൂടൽ 2024 മേയ് 26നു ഞായറാഴ്ച കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് എയർപോർട്ട് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും.
സംഗമം ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ടി.കെഹംസ, കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി, ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക, മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചെരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഡോ.അബ്ദു സലാം സൽമാനി, ഉമ്മർ മുസ്ലിയാർ
പെരുമ്പള്ളി, തുടങ്ങിയവർ സംബന്ധിക്കും.
ഉന്നത വിജയം നേടിയവരെ അനുമോദിക്കൽ, കുടുംബ കാരണവന്മാരെ ആദരിക്കൽ, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടക്കും.