കണ്ടെടുത്തത് 4.82 കിലോഗ്രാം സ്വർണം
…….
air one news |
കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 3.48 കോടി രൂപയുടെ 4.82 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. മലപ്പുറം കൂരാട് സ്വദേശിയിൽ നിന്ന് 85.92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇയാളെ അറസ്റ്റ് ചെയ്തു.
കോഴിക്കോട് ചോമ്പാലയിലെ യാത്രക്കാരനിൽ നിന്ന് 38.19 ലക്ഷം രൂപയുടെ സ്വർണം കണ്ടെടുത്തു. അബുദാബിയിൽ നിന്ന് എത്തിയ കോഴിക്കോട് വേലോം സ്വദേശിനിയായ ഒരു വനിതാ യാത്രക്കാരി ധരിച്ച ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച 95.23 രൂപ വിലമതിക്കുന്ന 1319 ഗ്രാം സ്വർണം കണ്ടെടുത്തു.
ഷാർജയിൽ നിന്ന് വന്ന കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളുടെ ഹെയർബാൻഡിനുള്ളിൽ ഒളിപ്പിച്ച 96.47 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചു. മൂന്ന് സ്ത്രീ യാത്രക്കാരെയും അറസ്റ്റ് ചെയ്തു.
ഷാർജയിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശിനിയായ ഒരു വനിതാ യാത്രക്കാരി വസ്ത്രത്തിനടിയിലും ഷൂസിനുള്ളിലും ഒളിപ്പിച്ച 32.49 ലക്ഷം രൂപയും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.