air one news | 16.05.24
മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഇന്ന് 7ന്
കൊണ്ടോട്ടി | മഴ കാരണം രണ്ടുദിവസം നിർത്തിവച്ച ‘കൊണ്ടോട്ടി വരവ്’ ആഘോഷ പരിപാടികൾ ഇന്ന് മുതൽ പുനരാരംഭിക്കുന്നു. വൈകിട്ട് 4 മുതൽ തുടങ്ങും. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെയാണ് ഇന്നത്തെ പരിപാടികൾ.
5 മണിക്ക് സെമിനാർ (മലബാറിന്റെ പാട്ടു പാരമ്പര്യം).
7 മണിക്ക് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആരംഭിക്കും.
മാപ്പിളപ്പാട്ടിലെ അധികായരായ വി.എം കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, റംലാബീഗം, വിളയിൽ ഫസീല തുടങ്ങിയ ഗായകരുടെ ഗാനങ്ങളാണ് മൈലാഞ്ചിക്കൊമ്പ് റിയാലിറ്റി ഷോയിൽ അവതരിപ്പിക്കുന്നത്.
നാളെ 17 ന് മെലഡി ഓർക്കസ്ട്രയുടെ ഗാനമേള, പൊയിലിൽ കാവിലമ്മ പഠിപ്പുകണ്ടം ടീം ഡാൻസ് ഷോ, 18 ന് കാലിക്കറ്റ് കഫേയുടെ ദി ഗ്രാൻ്റ് ന്യൂ ഷോ, 19 ന് നവാസ് കാസർകോഡും സുറുമി വയനാടും പരിപാടികൾ അവതരിപ്പിക്കും.