ഒഴുകൂരിൽ അവധിക്കാല പഞ്ചദിന വിനോദ വിജ്ഞാന ക്യാമ്പ്
(തേൻകണം)
അവധിക്കാലം കുട്ടികൾക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവിധ പദ്ധതികളൊരുക്കി ഒഴുകൂരിൽ തേൻകണം എന്ന പേരിൽ പഞ്ചദിന ക്യാമ്പ് ഒരുങ്ങുന്നു. കുട്ടികളെ മൊബൈൽ ആസക്തിയിൽ നിന്ന് വേർപെടുത്തി , യാഥാർഥ്യത്തിലൂടെ നടത്തുകയാണ് പരിപാടി കൊണ്ടുദ്ദേശിക്കുന്നത്.
മൂന്ന് മുതൽ ആറു വയസ്സു വരെയുള്ള കുഞ്ഞുങ്ങളാണ് ക്യാമ്പംഗങ്ങൾ . കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം, നൈപുണ്യവികസനം, സാമൂഹീകരണം തുടങ്ങിയവയാണ് ക്യാമ്പു കൊണ്ടു ലക്ഷ്യമാക്കുന്നത് . കുട്ടികളിൽ ഗുണാത്മക ചിന്താഗതി വളർത്തിയെടുക്കുക എന്നതും ക്യാമ്പിന്റെ ഉദ്ദേശ്യമാണ്.
അഞ്ച് ദിവസങ്ങളിലായി വ്യത്യസ്ത മൊഡ്യൂളുകളാണ് ഒരുക്കിയിരിക്കുന്നത്.
മെയ് 13 ന് ആരംഭിക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ 3.30 വരെയായിരിക്കും.
പങ്കാളികൾക്കും രക്ഷിതാക്കൾക്കും ഭക്ഷണം ലഭ്യമായിരിക്കും.
ഒഴുകൂരിൽ പ്രവർപ്രവർത്തിക്കുന്നക്യൂരിയസ് കബ്സ് മോണ്ടിസോറി സ്കൂളാണ് പരിപാടി സംഘടിപ്പിക്കുന്നത് .
ഇവിടെ നഴ്സറി സ്കൂളിന് പുറമേ ചെറിയ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ഡേ കെയർ സെൻറർ കമ്മ്യൂണിറ്റി ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസുകൾ തുടങ്ങിയവയും നടക്കുന്നുണ്ട്. എല്ലാത്തിലേക്കും പ്രവേശനവും ആരംഭിച്ചിട്ടുണ്ട്. പ്രവേശനത്തിനായി 9072743783, 7559044088 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
(air one marketing news)