മലപ്പുറം മേൽമുറി പൊടിയാട് ക്വാറിയിലെ വെള്ളത്തിൽ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു. ആറും ഏഴും വയസ്സുള്ള കുട്ടികളാണു മരിച്ചത്. പുളിക്കൽ വലിയപറമ്പ് കുടുക്കിൽ കണ്ണാട്ടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് ഷരീഫിൻറയും പുളിക്കൽ പഞ്ചായത്തംഗം ഷംല ഷരീഫിൻ്റെയും മകൾ റജ ഫാത്തിമയാണ് മരിച്ച ഒരാൾ. നിക്കാഹ് പരിപാടിയിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടികൾ.
പുളിക്കൽ വലിയപറമ്പ് വെസ്റ്റ് എഎംഎൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റജ ഫാത്തിമ.
അപകടം നടന്നയുടൻ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.