കൊണ്ടോട്ടി | 01.05.24
ഈ വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം വന്നപ്പോൾ കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. 51 കുട്ടികളെ സ്കോളർഷിപ്പിന് അർഹരാക്കി കൊണ്ട് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. തുടർച്ചയായി അഞ്ചാം തവണയാണ് സ്കൂൾ ഈ നേട്ടം ആവർത്തിക്കുന്നത് .
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന കട്ടോഫ് മാർക്കാണ് ഇത്തവണ മലപ്പുറം ജില്ലയിൽ . 136 മാർക്കാണ് ഈ തവണ മലപ്പുറം ജില്ലയുടെ കട്ട് ഓഫ് മാർക്ക്. കുട്ടികളുടെയും അധ്യാപകരുടെയും നിരന്തര പരിശ്രമം മൂലമാണ് ഈ വിജയം കൈവരിക്കാൻ സാധിച്ചത്. ചിട്ടയായ രീതിയിൽ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. അർഹരായ കുട്ടികൾക്ക് ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെ വർഷം തോറും 12000 രൂപ വീതം കേന്ദ്രസർക്കാർ നൽകുന്ന സ്കോളർഷിപ്പ് ലഭിക്കും. സ്കൂളിലെ അധ്യാപകരായ അലി പുതുശേരി , സാലിഹ്. കെ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി വരുന്നത്. പി.ടി.എ. പ്രസിഡന്റ് കെ.പി.ഫിറോസ്, മാനേജർ എം.അബൂബക്കർ ഹാജി, മാനേജ്മെന്റ് സെക്രട്ടറി കെ.ടി.അബ്ദുറഹ്മാൻ മാസ്റ്റർ, പ്രിൻസിപ്പൽ കെ.എം.മുഹമ്മദ് ജലീൽ , ഹെഡ്മാസ്റ്റർ പി.അവറാൻകുട്ടി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.പി.അൻവർ സാദത്ത് , സ്റ്റാഫ് സെക്രട്ടറി വി.പി.സിദ്ദീഖ്, അലി പുതുശേരി, എൻ.ഇ.അബൂഹാമിദ്, ഷമീർ.പി, ഫസലുള്ള.ടി എന്നിവർ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളെ അനുമോദിച്ചു.