അപകടത്തിൽ പെട്ടത് പെരുവള്ളൂർ സ്വദേശികൾ സഞ്ചരിച്ച വാഹനം
air one news | 22.04.24
മൈസുരു റൂട്ടിൽ നഞ്ചൻ ഗുഡ് ടോൾ ഗേറ്റിനു സമീപമുണ്ടായ അപകടത്തിൽ മരണം രണ്ടായി.ഗുരുതരമായ പരുക്കേറ്റ പെരുവള്ളൂർ കാടപ്പടിയിലെ കെ.പി.കോയയുടെ മകൻ ശബീബ് ആണ് ഇന്ന് പുലർച്ചെ മരിച്ചത്.
കാടപ്പടിയിലെ അബ്ദുൽ ഗഫൂറിന്റെയും ഹരിഫയുടെയും മകൻ ഇ.കെ.ഫാഹിദ് ഇന്നലെ മരിച്ചിരുന്നു.
കാടപ്പടിയിൽ നിന്ന് വിനോദയാത്രയ്ക്കു പോയ സംഘം മൈസൂരുവിൽ നിന്ന് മടങ്ങുമ്പോൾ ആയിരുന്നു അപകടം.