വയനാട് വൈത്തിരിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ
സ്വദേശി ഉമ്മറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഉമ്മറിന്റെ ഭാര്യ ആമിന
മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്. അപകടത്തിൽ
പരിക്കേറ്റ ഉമ്മർ ചികിത്സയിലാണ്.
പഴയ വൈത്തിരിക്കു സമീപം ഇന്ന് രാവിലെ ആറരയോടെയാണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ്സുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.