crime

25 ഗ്രാം MDMA യുമായി ഗൃഹോപകരണ വില്പന സ്ഥാപനയുടമ പിടിയിൽ

വേങ്ങര | 09.04.24

നിരോധിത ലഹരി ഇനത്തിൽപ്പെട്ട MDMA യുമായി ഹോം അപ്ലെയിൻസസ് സ്ഥാപന ഉടമ പിടിയിലായി. തിരൂരങ്ങാടി തോട്ടശ്ശേരിയറ സ്വദേശി പള്ളിയാളി ഷംസുദ്ദീൻ (41) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1 ലക്ഷം രൂപയോളം വില വരുന്ന 25 ഗ്രാമോളം MDMA കണ്ടെടുത്തതായി പോലീസ്‌ അറിയിച്ചു. വേങ്ങര തോട്ടശേരിയറയിൽ പ്രവർത്തിക്കുന്ന കടയുടെ മറവിലാണ് ഇയാൾ ലഹരി വസ്തുക്കൾ വില്പന നടത്തി വന്നിരുന്നതെന്നു പോലീസ് പറഞ്ഞു.

കാറും പിടിച്ചെടുത്തിട്ടുണ്ട്. കുറഞ്ഞ വിലക്ക് ഗൃഹോപകരണങ്ങൾ വില്പന നടത്തുന്ന സ്ഥാപനത്തിലേക്ക് ബാംഗ്ലൂരിൽ നിന്നാണ് ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതിൽ ഒളിപ്പിച്ചാണ് ലഹരി വസ്തുക്കൾ ബാംഗ്ലൂരിൽ നിന്നു നാട്ടിലേക്ക് ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘം കടത്തിയിരുന്നതെന്നു പോലീസ് അറിയിച്ചു. ഇയാളുടെ സഹോദരനെ 10 ഗ്രാമോളം MDMA യുമായി 2 മാസം മുൻപ് പിടികൂടിയിരുന്നു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി S. ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര ഇൻസ്പക്ടർ ദിനേശ് കോറോത്തിൻ്റെ നേതൃത്വത്തിൽ DANSAF സംഘവും വേങ്ങര പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

air one vengara

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button