കൊണ്ടോട്ടി:ഒമാനിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി മരിച്ചു. മുതുപറമ്പ് മലയിൽ പാലാട്ട് കുയ്യൻ റഫീഖ് (35) ആണു മരിച്ചത്. ഇന്നു വൈകിട്ടാണ് അപകടം സംഭവിച്ചതെന്നാണു നാട്ടുകാർക്കു ലഭിച്ച വിവരം. ഒമാനിലെ കമ്പനിയിൽ സെയിൽസ്മാൻ ആയിരുന്നു. നടപടികൾ പൂർത്തിയാക്കി കബറടക്കം ഒമാനിൽ നടത്തുമെന്നാണു വിവരം. റഫീഖിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
|airone news|