മഞ്ചേരി: വാഹനാപകത്തെ തുടർന്ന് നാടിനെ ദുഃഖത്തിലാഴ്ത്തി 5 പേർക്ക് ദാരുണാന്ത്യം. കർണാടകയിൽ നിന്നുള്ള നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. പൂർണമായും തകർന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന 5 പേർ മരിച്ചു.
ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. മഞ്ചേരി കിഴക്കേതലയിൽനിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിട്ടുണ്ട്. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാസ്റ്റമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.