വിജയം 70 റൺസിന്
ആവേശം നിറഞ്ഞ സെമി ഫൈനലിൽ ന്യൂസിലൻഡിനെ 70 റൺസിന് തർത്ത് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ. ഇത് 4-ാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 2019ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് കീവിസ് ഫൈനലിൽ കടന്നത്.
ഇന്ത്യ ഉയർത്തിയ 398 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസിന് 39 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടപ്പെട്ടിരുന്നു. പിന്നീടൊന്നിച്ച വില്യംസൻ – മിച്ചൽ സഖ്യം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസ് കൂട്ടിച്ചേർത്തു.
മുഹമ്മദ് ഷമി വീണ്ടും 2 വിക്കറ്റ് എടുത്തതോടെ കളി ഇന്ത്യയുടെ വഴിയിലേക്ക് വന്നു. അവസാനം വരെ പൊരുതിയെങ്കിലും ആത്മവിശ്വാസത്തോടെ നിലയുറച്ച ഇന്ത്യൻ നിരയ്ക്കു മുൻപിൽ പിടിച്ചു നിൽക്കാൻ ന്യൂസിലാന്റിന് ആയില്ല.