ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയാണ് 2023 മെയ് 13ന് കിഴിശ്ശേരിയിൽ മർദനത്തെ തുടർന്ന് മരിച്ചത്.
കൊണ്ടോട്ടി | കിഴിശ്ശേരിയിലെ ആള്‍കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചിയാണ് 2023 മെയ് 13ന് കിഴിശ്ശേരിയിൽ മർദനത്തെ തുടർന്ന് മരിച്ചത്. രാജേഷ് മാഞ്ചി ക്രൂരമായ മർദനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു.
കേസിലെ നാലാം പ്രതി അബ്ദുല്‍ സമദ്, അഞ്ചാം പ്രതി ഹബീബ് റഹ്മാന്‍, ആറാം പ്രതി മഹ്ബൂബ്, ഏഴാം പ്രതി അയ്യൂബ്, എട്ടാം പ്രതി അബ്ദുല്‍ നാസര്‍ എന്നിവരുടെ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. രാജേഷ് മാഞ്ചിക്ക് പറ്റിയ പരിക്കുകള്‍ വിലയിരുത്തിയ കോടതി, പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ നാട്ടുകാരായ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നു ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞു.