കരിപ്പൂർ; വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂറുകൾ വൈകി.
ഇന്ന് ഞായറാഴ്ച രാവിലെ 8.30ന് പുറപ്പെടെണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചയ്ക്ക് 2.45 നാണ് പുറപ്പെട്ടത്. നവീകരണ ജോലിയുടെ ഭാഗമായി
കരിപ്പൂരിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടുന്നുണ്ട്. അതിനാൽ പ്രത്യേക അനുമതി വാങ്ങിയാണ് വിമാനം ഉച്ചയ്ക്ക് ശേഷം ടേക്ക് ഓഫ് നടത്തിയത്.
രാവിലെ 8.30ന് പുറപ്പെടുന്നതിനായി യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് യാത്രക്കാരെ ഇറക്കി. പിന്നീട് വിമാനത്തിന്റെ തകരാർ പരിഹരിച്ചെങ്കിലും തിരുവനന്തപുരം വഴിയാണ് വിമാനം ദുബായിലേക്ക് പുറപ്പെടുക. തിരുവനന്തപുരത്താണ് എയർ ഇന്ത്യ ഏകപ്രസ് ഹബ്. അവിടെ സാങ്കേതിക വിദഗ്ധർ കൂടുതൽ പരിശിധന നടത്തും. ആവശ്യമാണങ്കിൽ
യാത്രക്കാരെ അവിടെനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോകും.