Culture

പ്രമുഖ പണ്ഡിതൻ എം.വി. മുഹമ്മദ് സലീം മൗലവി അന്തരിച്ചു

മൊറയൂർ : പ്രഗൽഭ പണ്ഡിതൻ, വാഗ്മി, പ്രഭാഷകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന എം.വി. മുഹമ്മദ് സലീം മൗലവി അന്തരിച്ചു.
ഇത്തിഹാദുൽ ഉലമാ കേരളയുടെ പ്രസിഡൻ്റായിരുന്നു. ജനനം 1941-ല്‍ മലപ്പുറം ജില്ലയിലെ മൊറയൂരില്‍.


പിതാവ്: മണ്ണിശ്ശേരി വീരാൻ കുട്ടി. മാതാവ്: ആച്ചുമ്മ.
പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽ എഫ്.ഡി,
ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. മധുര കാമരാജ് യൂണിവേഴ്‌സിറ്റി, ഖത്വര്‍ അല്‍ മഅ്ഹദുദ്ദീനി എന്നിവിടങ്ങളില്‍ ഉപരി പഠനം. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ആലിയ അറബിക് കോളേജ്, ചേന്ദമംഗല്ലൂർ ഇസ് ലാഹിയ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
പ്രബോധനം വാരികയിലും
സേവനമനുഷ്ഠിച്ചു.
14 വർഷം ഖത്തറില്‍ സൗദി അറേബ്യൻ എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ഖത്തർ റേഡിയോവിലും ടെലിവിഷനിലും നിരവധി തവണ പ്രഭാഷണം നടത്തി. ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗം,
ഒരു തവണ പ്രസിഡൻ്റും അഞ്ച് തവണ വൈസ് പ്രസിഡൻറും, ശരീഅ മർക്കസ് കൗൺസിൽ മെമ്പർ, ഇത്തിഹാദുൽ ഉലമാ കേരള പ്രസിഡന്റ്
തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.
അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സംഘടന അംഗം, പെരുമ്പിലാവ് അൻസാരി ചാരിറ്റബ്ൾ ട്റസ്റ്റ് വൈസ് ചെയർമാൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അലുംനി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, മൊറയൂർ ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഗുഡ് വിൽ ഗ്ലോബൽ എക്സലൻസ് സെന്റർ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
വിടവാങ്ങുമ്പോൾ ഇത്തിഹാദുൽ ഉലമാ കേരളയുടെ പ്രസിഡന്റായിരുന്നു.

കൃതികൾ

ജമാഅത്തെ ഇസ്‌ലാമി: സംശയങ്ങളും മറുപടിയും, ജിന്നും ജിന്നുബാധയും (സ്വതന്ത്ര കൃതികള്‍), മഹ്ദി എന്ന മിഥ്യ, ഏകദൈവ വിശ്വാസം (വിവർത്തനം). അല്‍മുജ്തമഅ് വാരിക ഉൾപ്പെടെയുളള നിരവധി ആനുകാലികങ്ങളിൽ
അറബിയിലും മലയാളത്തിലും സ്ഥിരമായി എഴുതുന്നു. തഫ്ഹീമുല്‍ ഖുര്‍ആൻ വിവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്.
സുഊദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ, സിറിയ, തുർക്കി, സിങ്കപ്പൂര്‍, സൈപ്രസ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യമാർ: സഫിയ, ആഇശ ബീവി. മക്കൾ: സുമയ്യ, മുന, അസ്മ, സാജിദ, യാസ്മിൻ, സുഹൈല, ബനാൻ, ഉസാമ, അനസ്, യാസിർ, അർവ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button