മലപ്പുറം: സർക്കാർ ജീവനക്കാരുടെ സാംസ്കാരിക വിഭാഗമായ സർഗ എംപ്ലോയീസ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യ@76: ജനസദസ്സ് സംഘടിപ്പിച്ചു.
പ്രസിഡന്റ് സാദിഖലി വെള്ളിലയുടെ അധ്യക്ഷതയിൽ ചരിത്രകാരനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ടി.പി.എം ബഷീർ സംഗമം ഉദ്ഘാടനം ചെയ്തു. ‘നിത്യഹരിതയായ് വിളങ്ങട്ടെ ഇന്ത്യയെന്ന പൂന്തോട്ടം’ എന്ന പ്രമേയത്തിൽ എഴുത്തുകാരൻ ഡോ. പ്രമോദ് ഇരുമ്പുഴി, ബാബു ഒതുക്കുങ്ങൽ (സഞ്ചാരി) എന്നിവർ പ്രഭാഷണം നടത്തി. സ്വതന്ത്ര്യ ദിന സന്ദേശമുയർത്തുന്ന ഗഫൂർ പഴമള്ളൂരിന്റെ സ്ട്രീറ്റ് മാജിക് ഷോയും അരങ്ങേറി.
ആമിർ കോഡൂർ, എം.എ മുഹമ്മദാലി, ഹമീദ് കുന്നുമ്മൽ, വി.പി സമീർ, വി.കെ മുനീർ റഹ്മാൻ, എ.കെ ശരീഫ്, സലീം ആലിക്കൽ, സർഗ ജനറൽ സെക്രട്ടറി ടി.പി ശശികുമാർ, ട്രഷറർ അബ്ദുറഹ്മാൻ മുണ്ടോടൻ, എം. ഫൈറൂസ് തുടങ്ങിയവർ പ്രസംഗിച്ചു.