കൊണ്ടോട്ടി | പ്രമുഖ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. മലപ്പുറം ജില്ലയിലെ മുതുവല്ലൂർ വിളയിൽ സ്വദേശിയായ വിളയിൽ ഫസീല കോഴിക്കോട് വെള്ളിപറമ്പ് ആണ് താമസം. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
വി.എം.കുട്ടി ഉൾപ്പെടെ ഒട്ടേറെ പ്രമുഖർക്കൊപ്പം നിരവധി സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
വിളയിൽ വത്സല പിന്നീട് വിളയിൽ ഫസീല ആകുകയായിരുന്നു.
‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ ‘അഹദേവനായ പെരിയോനേ….’ എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ഫസീലയുടെ ഒട്ടേറെ ഗാനങ്ങൾ പിന്നീട് വൻ ഹിറ്റായി മാറുകയും ചെയ്തു. സ്വദേശത്തും വിദേശത്തും നൂറുകണക്കിന് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയിട്ടുണ്ട്.