കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു. സ്‌കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഐക്കരപ്പടി പുതുക്കോട് സ്വദേശികൾ ആണ് എന്നാണ് പ്രാഥമിക വിവരം.
ദേശീയപാതയിൽ ഇന്ന് വൈകിട്ട് 3 മണിയോടെയാണു സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന സ്‌കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ 2 യാത്രക്കാരെയും നാട്ടുകാർ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപതികളിൽ എത്തിചെങ്കിലും രക്ഷിക്കാനായില്ല.
മരണപ്പെട്ടവരുടെ മൃതദേഹം കൊണ്ടോട്ടിയിലെ 2 സ്വകാര്യ ആശുപത്രികളിലാണ്. ഇവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മറ്റും.
സ്‌കൂട്ടർ പൂർണമായും തകർന്നു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി.