മരിച്ചത് പെരിന്തൽമണ്ണ പൂന്താനം സദേശി ആദർശ്
കൊണ്ടോട്ടി | കോടങ്ങാട് ദേശീയപാതയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ പെരിന്തൽമണ്ണ കീഴാറ്റൂർ പൂന്താനം കാരയിൽ വീട്ടിൽ ബാലന്റെ മകൻ 19-കാരനായ ആദർശ് ആണ് മരിച്ചത്.
ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് സതീഷിന് ഗുരുതര പരിക്കേറ്റതായും പറയുന്നു.
അപകടത്തെ തുടർന്ന് രണ്ട് പേരെയും നാട്ടുകാരും യാത്രക്കാരും ചേർന്ന് കൊണ്ടോട്ടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും അദർശിന്റെ ജീവൻ രക്ഷിക്കാനായില്ല.
കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
യുവാക്കൾ ഫ്രൂട്ട്സ് കടയിൽ ജോലി ചെയ്യുന്നവരാണ് എന്നാണ് പ്രാഥമിക വിവരം.