News

റിക്കാർഡ് വിലക്കയറ്റത്തിനെതിരെ ജനരോഷസമരം

വിലക്കയറ്റം ഭരണത്തിന്റെ പിടിപ്പുകേട് : എസ്.ഇ.യു

മലപ്പുറം: പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള മുഴുവൻ അവശ്യസാധനങ്ങൾക്കും അതിരൂക്ഷമായ വിലക്കയറ്റം ബാധിച്ച് ജനജീവിതം ദു:സഹമായി മാറിയിട്ടും, കമ്പോളത്തിൽ ഫലപ്രദമായ ഇടപെടൽ നടത്താതെ അനങ്ങാപ്പാറ നയം തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പ്രതിലോമ നയങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ജനരോഷസമരം സംഘടിപ്പിച്ചു.
കാലാകാലങ്ങളിൽ വിലക്കയറ്റങ്ങളെ പ്രതിരോധിക്കാൻ സർക്കാറുകൾ നൽകി വരാറുള്ള ക്ഷാമബത്ത പോലും മൂന്ന് വർഷമായി ആറ് ഗഡുക്കൾ കുടിശികയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ ധനകാര്യ കെടുകാര്യസ്ഥതയുടെ മകുടോദാഹരണമാണ് വിലക്കയറ്റമെന്ന് സമരം ഉദ്ഘാടനം ചെയ്ത എസ്.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ പ്രസ്താവിച്ചു.
സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ നടത്തിയ ശേഷം കുന്നുമ്മൽ സെൻട്രൽ റൗണ്ടിൽ പ്രകടനമായി സമാപിച്ചു.

ജില്ലാ പ്രസിഡന്റ് വി.പി സമീർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ബഷീർ, സെക്രട്ടറിയേറ്റ് മെമ്പർമാരായ സി. ലക്ഷ്മണൻ, എൻ.കെ അഹമ്മദ്, അലി കരുവാരക്കുണ്ട്, ജില്ലാ ജനറൽ സെക്രട്ടറി എ.കെ ശരീഫ്, ട്രഷറർ സലീം ആലിക്കൽ പ്രസംഗിച്ചു.
വിവിധ ഭാരവാഹികളായ ഷരീഫ് സി, സാദിഖലി വെള്ളില, അബ്ദുറഹിമാൻ മുണ്ടോടൻ, നാസർകോട്ടക്കൽ, ഷരീഫ് കാടേരി, ഫൈറൂസ് വടക്കേമണ്ണ, നാഫിഹ് സി.പി, ആബിദ് അഹമ്മദ്,ഗഫൂർ പഴമള്ളൂർ, അനിൽകുമാർ വള്ളിക്കുന്ന്, ഹമീദ് മുതുകാട്ടിൽ, അമീർ പട്ടര്കുളം,
നാസർ ആനക്കയം,അനസ് വെട്ടുപാറ
സറഫുദ്ധീൻ, അബുബക്കർ,റിയാസ്, ബഷീർ വട്ടപ്പറമ്പ്, ഉമ്മർ, ഷമീർ, ഷബീബ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button