കരിപ്പൂർ | ഹജ് തീർത്ഥാടകൻ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. മദീനയിൽ നിന്നു
ഇന്ന് പുലർച്ചെ 3.15 ന്കരിപ്പൂരിൽ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് താമരശ്ശേരി സ്വദേശി പീടികത്തൊടികയിൽ
മൊയ്തീൻ ഹാജി (78 വയസ്സ്) ആണ് മരിച്ചത്.
കരിപ്പൂരിൽ എത്തിയ വിമാനത്തിൽ ബോധരഹിതനായി കണ്ടതിനെ തുടർന്ന് തീർത്ഥാടകനെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചതായി ഹജ് ഹൗസ് അധികൃതർ അറിയിച്ചു. മകൻ അബ്ദുൽ അസീസ് ഹാജി കൂടെ ഉണ്ടായിരുന്നു.