കൊണ്ടോട്ടി | വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഹരി വില്പന നടത്തിവന്ന ആൾ ആണ് പിടിയിലായതെന്നു പോലീസ് അറിയിച്ചു. മഞ്ചേരി പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി കണയാൻകോട്ടിൽ ജാവിദ് മോൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കൊണ്ടോട്ടി ബസ്റ്റാന്റ് പരിസരത്തു നിന്നാണ് ഇയാൾ പിടിയിലായത്. 2 പായ്ക്കറ്റ് MDMA യും
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലഹരി നൽകി എയർ പോർട്ട് പരിസരത്തെ ലോഡ്ജിൽ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങി വിചാരണ നടപടികൾ നടന്നുകൊണ്ടിരിക്കെയാണ് ഇയാൾ വീണ്ടും പിടിയിലായതെന്നു പോലീസ് അറിയിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി Si കെ.ഫദൽ റഹ്മാനും DANSAF ടീമംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.