കരിപ്പൂർ | കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരിൽ ആദ്യസംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തി. 143 തീര്‍ഥാടകരാണ് മദീനയിൽ നിന്നുള്ള ആദ്യ സംഘത്തിൽ നാട്ടിലെത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 6.40ന് കരിപ്പൂരിൽ എത്തിയ ആദ്യ സംഘത്തെ എം.പി.അബ്ദുസ്സമദ് സമദാനി എംപി, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, പി.ടി.എ. റഹീം എംഎൽഎ, ഹജ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
11,556 പേരാണ് ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജിന് യാത്ര തിരിച്ചത്. ഇതിൽ 11,252 പേർ കേരളത്തിൽ നിന്നും 304 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമു ള്ളവരുമാണ്. ഹജ്ജിന് പുറപ്പെട്ടവരിൽ 8 പേർ ഇതിനകം മരണപ്പെട്ടു.