എ.ആർ.നഗർ: പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം.പെരുവള്ളൂർ മൂച്ചിക്കൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18) ആണ് മരിച്ചത്.
പുകയൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. പുകയൂർ അങ്ങാടിയിലെ പി കെ ഫ്രൂട്സ്, ചിക്കൻ കടയിലെ ജീവനക്കാരനാണ് സൽമാൻ ഫാരിസ്. ഇതോടൊപ്പം കടയിൽ പ്രവിനെയും വളർത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത പോസ്റ്റ് ഓഫിസ് കെട്ടിടത്തിന് മുകളിൽ കണ്ടപ്പോൾ അതിനെ പിടിക്കാൻ വേണ്ടി കയറിയതായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. ഇതിനിടെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ് മൈമൂന. സഹോദരങ്ങൾ : സഫ്വാൻ, സഹീർ, സിനാൻ. കബറടക്കം വ്യാഴാഴ്ച പാലപ്പെട്ടി പാറ കൊയപ്പ ചിനക്കൽ ജുമ മസ്ജിദിൽ.