കൊണ്ടോട്ടി: ചിറയിൽ കോട്ടപ്പറമ്പിൽ ചെങ്കൽ ക്വാറിയിൽ വീണ് വിദ്യാർത്ഥി മരിച്ചു. നെടിയിരുപ്പ് ചിറയിൽ കൊട്ടേ പാറ ഉണ്ണീൻ കുട്ടിയുടെ മകൻ മുഹമ്മദ് ഷരീഫ് (14) ആണ് മരിച്ചത്. ഫുട്‌ബോൾ കളി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വെള്ളക്കെട്ടിൽ കൈകാലുകൾ വൃത്തിയാക്കുന്നതിനിടയിൽ തെന്നിവീഴുകയായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .
കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: കെ.സി. ആയിശ. സഹോദരങ്ങൾ: ഹസീന, സജ്ന ,തസ്നി, ഷെറിൽ ,തസ് റീന.
മുഹമ്മദ് ഷെരീഫിന്റെ മരണത്തെ തുടർന്ന് തിങ്കളാഴ്ച വിദ്യാലയത്തിന് അവധിയായിരിക്കുമെന്നു പ്രധാനാധ്യാപകൻ അറിയിച്ചു.