കൊണ്ടോട്ടി: എവൈഎസ് ജ്വല്ലറിയും കൊണ്ടോട്ടി ജെസിഐയും ചേർന്നു നടത്തിയ മൈലാഞ്ചിയിടൽ മത്സരം മൊഞ്ചുള്ള ആഘോഷമായി മാറി. പെരുന്നാളിനോടനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ ആദ്യാവസാനം വരെ കണ്ടത് ആവേശം നിറഞ്ഞ കാഴ്ചകൾ. ജില്ലക്കകത്തും പുറത്തുനിന്നുമായി ഇരുന്നൂറിലേറെ പേർ പങ്കെടുത്തു.
കൊണ്ടോട്ടിയിലെ അമാന ഓഡിറ്റോറിയമായിരുന്നു മത്സര വേദി. പ്രമുഖ ജ്വല്ലറിയായ കൊണ്ടോട്ടിയിലെ എവൈഎസ് ജ്വല്ലറിയുമായി ചേർന്ന് ജൂനിയർ ചേംബർ ഓഫ് ഇന്റർനാഷനൽ കൊണ്ടോട്ടി ചാപ്റ്റർ ആണു മൈലാഞ്ചി മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ വിവരമറിഞ്ഞു കൊണ്ടോട്ടിയിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മത്സരാർഥികളെത്തി. വിവിധ ജില്ലകളിൽനിന്നായി ഇരുന്നൂറിലേറെ പേരാണു പങ്കെടുത്തത്. പിന്നെ കണ്ടത് ആഘോഷമായിരുന്നു.
രണ്ടു മണിക്കൂറായിരുന്നു മത്സരസമയം. എല്ലാവരും അതിമനോഹരമായി മൈലാഞ്ചിയിട്ടു. ഡയമണ്ട് റിങ്, ഗോൾഡ് കോയിൻ തുടങ്ങിയവയായിരുന്നു എവൈഎസ് ജ്വല്ലറി സമ്മാനമായി നൽകിയിരുന്നത്. നല്ല പങ്കാളിത്തമായിരുന്നുവെന്ന് ജെസിഐ പ്രസിഡന്റും എവൈഎസ് ജ്വല്ലറി മാനേജിങ് ഡയറക്ടറുമായ ഷഹറോസ് ബാബു പറഞ്ഞു.
ജെസിഐ സോൺ വൈസ് പ്രസിഡന്റ് അൻവർ, സെക്രട്ടറി സനൂപ്, ട്രഷറർ സുഹൈൽ, AYS മാനേജിങ് പാർട്ണർ ഷെൽവാസ് അൻവർ തുടങ്ങിയവർ പങ്കെടുത്തു. അതിമനോഹരമായ മെഹന്ദി ഫെസ്റ്റ്, എല്ലാവരും ഒന്നിനൊന്നു മെച്ചമായിരുന്നുവെന്നും വിധി നിശ്ചയിക്കാൻ വളരെ പ്രയാസമായിരുന്നുവെന്നും വിധിനിർണയത്തിനായി എത്തിയ മേക്കപ്പ് ആർട്ടിസ്റ്റും സൈക്കോളജി കൗൺസിലറുമായ തൻസി പറഞ്ഞു. ഈ മത്സരം വേറിട്ടതും ആവേശം നിറഞ്ഞതുമായി മാറിയെന്നു മത്സരാർഥികളും പറഞ്ഞു.
air one news kondotty