പുളിക്കൽ: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ റസാഖ് പയംബ്രോട്ടിന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. മലപ്പുറം ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഉദ്യോഗസ്ഥർ ഇന്നു രാവിലെ പുളിക്കൽ പഞ്ചായത്ത് ഓഫിസിലെത്തി അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ 26 നു രാവിലെ പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിലാണു റസാഖിനെ കണ്ടെത്തിയത്. പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം പ്രാദേശിക നേതാക്കൾ എന്നിവരുടെ പേരെടുത്തു പരാമർശിച്ച പരാതികൾ ഉൾപ്പെടെ റസാഖ് നേരത്തെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
ഭാര്യയുടെ പരാതിയും
റസാഖിന്റെ മരണശേഷം
റസാഖിന്റെ ഭാര്യ കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ചെല്ലാം ക്രൈംബ്രാഞ്ചു സംഘം അന്വേഷണം നടത്തുമെന്നാണ് വിവരം.