കൊണ്ടോട്ടി : മാപ്പിളകലാ അക്കാദമി അംഗവും അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പറോട്ട് പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ.
പഞ്ചായത്ത് ഓഫിസും കുടുംബശ്രീ ചായക്കടയും ചേരുന്ന കെട്ടിടത്തിനിടയിൽ ആണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ പോലീസിനെ വിവരമറിയിച്ചു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇടത് സഹയാത്രികനായ റസാഖ്, സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള മാപ്പിളകലാ അക്കാദമി അംഗമാണ്. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങിയതായി റസാഖ് നേരത്തെ അറിയിച്ചിരുന്നു.
മരണ വിവാരമറിഞ്ഞ് പഞ്ചായത്ത് ഓഫിസിനു മുൻപിൽ വലിയ ജനക്കൂട്ടമാണ്.