സംസ്ഥാനത്ത് കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച് എടരിക്കോട് പികെഎം
19.05.23
സംസ്ഥാനത്ത് എസ്.എസ്.എൽ.സിക്ക് 99.7 വിജയശതമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. നാല് ലക്ഷത്തിപത്തൊൻപതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. മുൻവർഷത്തെ അപേക്ഷിച്ച് 0.44 ശതമാനമാണ് വിജയശതമാനത്തിലെ വർധന.
സംസ്ഥാനത്ത് കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച് എടരിക്കോട് പികെഎം സ്‌കൂൾ മികച്ചുനിന്നു. 1876 കുട്ടികളാണ് പരീക്ഷ എഴുതിയത് . എല്ലാവരും വിജയിച്ചു.
…..