crime

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച യുവതിയിൽ നിന്ന് ഏകദേശം 1 കോടി രൂപയുടെ സ്വർണം പോലീസ് പിടികൂടി.
….

മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 1884 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പോലീസ് പിടിച്ചെടുത്തത്.
ജിദ്ദയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കുന്നമംഗലം സ്വദേശി ഷബ്ന (33) ആണ് സ്വര്‍ണ മിശ്രിതവുമായി എയര്‍പോര്‍ട്ടിന് പുറത്ത് പോലീസ് പിടിയിലായത്.
1884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പായ്ക്ക് ചെയ്ത് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഏകദേശം ഒരു കോടിയുടെ സ്വർണം പ്രതീക്ഷിക്കുന്നു.

16.05.2023 ന് വൈകുന്നേരം 6.30 മണിക്ക് ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി കരിപ്പൂരിൽ എത്തിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ,
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല.
ശേഷം യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്‍റെ ഡോര്‍ പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ മിശ്രിത മടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണ്ണം എയര്‍പോര്‍ട്ടിനകത്ത് വെച്ച് ഹാൻഡ് ബാഗിനകത്തേക്ക് മാറ്റിയിരുന്നതായും പോലീസ് സമീപിച്ചപ്പോഴാണ് ബാഗില്‍ നിന്നും കാറിലെ ഡോര്‍ പോക്കറ്റിലേക്ക് മാറ്റിയതെന്നും പോലീസ് പറഞ്ഞു.

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button