crime

ടൈലറിങ് ജോലിക്കിടെ ലഹരി വിൽപന; മൊറയൂരിൽ സ്ത്രീ പിടിയിൽ

കൊണ്ടോട്ടി: ടൈലറിങ് ജോലിക്കിടെ സ്ത്രീ ലഹരി വിൽപന നടത്തുന്നുവെന്ന പരാതിയെത്തുടർന്നു പോലീസ് പരിശോധന.
മൊറയൂർ സ്കൂൾ പടിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീ എംഡിഎംഎ സഹിതം പിടിയിലായി.

വാർത്ത കാണാൻ ക്ലിക്ക് ചെയ്യൂ 👆👆https://youtu.be/c7y2D2UFAls

മലപ്പുറം പൂക്കോട്ടൂർ മുതിരപ്പറമ്പ് സ്വദേശി റസിയ ബീഗം ആണു പിടിയിലായതെന്നും 11.4 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ലഹരി വിൽപന സംബന്ധിച്ചു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് കൊണ്ടോട്ടി പൊലീസും എസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും സ്ഥലത്തെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ എംഡിഎംഎയുമായി പിടിയിലായത്. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button