കൊണ്ടോട്ടി: നഗരത്തിൽ വാഹനാപകടം. കാർ വെട്ടിപ്പൊളിച്ചു യാത്രക്കാരനെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഇന്ന് രാവിലെ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം.
കാറിനു പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ മുൻപിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ്സിന് പിറകിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. പൂർണമായും തകർന്ന കാറിൽ നിന്ന് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും വ്യാപാരികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.