മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി 12 പേർ മരിച്ചു. കുറച്ചുപേരെ ഇനിയും കണ്ടെത്താനുണ്ട്.
ബോട്ട് മുങ്ങിയ സംഭവത്തിൽ അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.
25 പേർക്ക് കയറാൻ സാധിക്കുന്ന ബോട്ടിൽ അൻപതോളം പേർ ഉണ്ടായിരുന്നു എന്നാണ് സൂചന. ഇതാണ് അപകട കാരണമെന്നും പറയുന്നു.
താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.