NewsPravasam

ഈ വർഷത്തെ ഹജ് തീർഥാടകർക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു
….

കരിപ്പൂർ: ഈ വർഷത്തെ ഹജ് യാത്രയ്ക്ക്
തെരെഞ്ഞെടുക്കപ്പെട്ടവര്‍
ബാക്കി തുക ഈ മാസം 15നകം അടയ്ക്കണമെന്ന് അടക്കേണ്ടതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,51,800രൂപയിൽ ശേഷിക്കുന്ന തുകയാണ് അടക്കേണ്ടത്.

ഓരോ കവറിലേയും അപേക്ഷകരുടെ ഹജ്ജ് എമ്പാർക്കേഷന്‍ പോയിന്റ അടിസ്ഥാനത്തിലാണ് ബാക്കി തുക അടവാക്കേണ്ടത്. തീര്ത്ഥാ ടകര്‍ അവരുടെ കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച തുക താല്ക്കാ ലികവും, ആവശ്യമെങ്കില്‍ 10 ശതമാനം മാറ്റത്തിനു വിധേയവുമായിരിക്കും.

ഓരോ എമ്പാർക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തിൽ ഇനി അടക്കാനുള്ള തുക:
കോഴിക്കോട് 1,01,513 രൂപ
കൊച്ചി 1,02,167 രൂപ
കണ്ണൂര്‍ 1,03,706 രൂപ

അപേക്ഷാ ഫോറത്തില്‍ ബലികർമത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍,
ആ ഇനത്തില്‍ 16,344/-രൂപ കൂടി അധികം അടക്കണം.
ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറനസ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടച്ചതിന് ശേഷം, പേ-ഇന്‍-സ്ലിപ്പിൽ ഹജ്ജ് കമ്മിറ്റിക്കുള്ള കോപ്പി, എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്.
കാലിക്കറ്റ് എയര്പോ്ര്ട്ട് (പി.ഒ), മലപ്പുറം – 673647 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. പേ-ഇന്‍-സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി (Pilgrim Copy) അപേക്ഷകന്‍ തന്നെ സൂക്ഷിക്കേണ്ടതും ഹജ്ജ് യാത്രാ സമയത്ത് കൈവശം കരുതേണ്ടതുമാണ്.
അടക്കേണ്ട തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
വെബ്സൈറ്റ്: www.hajcommittee.com, www.keralahajcommittee.org

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button