കൊണ്ടോട്ടി: മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കിയ
കൊണ്ടോട്ടി ഫെസ്റ്റിലെ പുതുമകൾ കാണാൻ ജനത്തിരക്ക്. കൊണ്ടോട്ടി ചുക്കാൻ സ്റ്റേഡിയത്തിൽ 22 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് നഗരസഭാ ചെയർ പേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു.
ആദ്യടിക്കറ്റ് വിൽപ്പന മജ്മ കുഞ്ഞുട്ടിക്ക് നൽകി നഗരസഭ പ്രതിപ്രക്ഷ നേതാവ് ശിഹാബ് കോട്ട നിർവ്വഹിച്ചു.
ചടങ്ങിൽ സ്ഥിര സമിതി അധ്യക്ഷരായ അഷ്റഫ് മടാൻ , സി. മിനിമോൾ,റംല കൊടവണ്ടി, കൗൺസിലർമാർ , മലബാർ ചാരറ്റബിൾ സൊസൈറ്റി ഭാരവാഹിക ളായ മുസ്തഫ പുലാശ്ശേരി, പി.അബ്ദുറഹിമാൻ, പി.വി. ഹസീബ് റഹ്മാൻ , സലാം കോഴിക്കോട്, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. വേറിട്ട ഫ്ലവർ ഷോ, വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവക്ക് പുറമെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മോഡലിൽ കൃത്രിമ വെള്ളച്ചാട്ടം ഫെസ്റ്റിലെ ആകർഷണമാണ്.
മനസ്സാഗ്രഹിക്കുന്ന ദൃശ്യങ്ങൾ പകർത്താവുന്ന പ്രത്യേക സെൽഫി കോർണർ ആണ് ഫെസ്റ്റിലെ മറ്റൊരു പ്രത്യേകത. കൊണ്ടോട്ടി ചുക്കാൻ സ്റ്റേഡിയത്തിൽ ഒരുക്കിയ ഫെസ്റ്റ് വൈകിട്ട് 3 മുതൽ രാത്രി 9.30 വരെയാണ്. വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും ഫെസ്റ്റിനായി എത്തുന്നവർ ഏറെയാണ്.