നയാഗ്ര വെള്ളച്ചാട്ടവും ന്യൂയോർക്ക് സ്ട്രീറ്റും; കൊണ്ടോട്ടി ഫെസ്റ്റ് ഏപ്രിൽ 22 മുതൽ
കൊണ്ടോടി: മലബാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ
കൊണ്ടോട്ടി ഫെസ്റ്റ് നാളെ (ശനി) മുതൽ ആരംഭിക്കും.
ദിവസവും വൈകിട്ട് മുന്ന് മണി മുതൽ ആരംഭിക്കുന്ന ഫെസ്റ്റ് 22 ദിവസം നീണ്ടു നിൽക്കും.
ഫ്ലവർ ഷോ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക് എന്നിവക്ക് പുറമെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മോഡലിൽ കൃത്രിമ വെള്ളച്ചാട്ടം ഒരുക്കിയത് ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്.
കൊണ്ടോട്ടി ചുക്കാൻ സ്റ്റേഡിയത്തിൽ ഒരുക്കിയ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.