കരിപ്പൂർ: ഈ വർഷത്തെ ഹജ് വിമാന സർവീസിന് വിമാനക്കമ്പനികളെ തീരുമാനിച്ചു. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസും കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസുമാണ് സർവീസ് നടത്തുക.
രാജ്യത്തെ 21 വിമാനത്താവളങ്ങളിൽനിന്നാണ് തീർഥാടകർ ഹജ് യാത നടത്തുന്നത്.
നേരത്തേ നൽകിയ ടെൻഡർ പ്രകാരം കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഓരോ വിമാനത്താവളത്തിൽ നിന്നുമുള്ള വിമാനക്കമ്പനികളെ തിരഞ്ഞെടുത്തത്. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി തീർഥാടകർ യാത്ര ചെയ്യും. ജൂൺ 07 മുതൽ 22 വരെയാണു കേരളത്തിൽ നിന്നുള്ള ഹജ് വിമാന സർവീസ്.
കേരളത്തിൽ നിന്ന് 10,331 പേർക്കാണ് നിലവിൽ ഹജ് തീർത്ഥാടനത്തിന് അവസരം ലഭിച്ചത്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഹജ് ഹൗസിൽ എത്തി ഹജ് നടപടികൾ വിലയിരുത്തി.