കരിപ്പൂർ: ഇന്ന് രാവിലെ റിയാദിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശി ഒട്ടേത്ത് മുഹമ്മദ് റഫീഖ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 43.34 ലക്ഷം രൂപ വില മതിക്കുന്ന 744 ഗ്രാം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി .
റഫീഖ് തൻ്റെ ശരീരത്തിനുള്ളിൽ സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂലുകളായി ഒളിപ്പിച്ചാണ് ഈ സ്വർണം കടത്താൻ ശ്രമിച്ചത്. 805 ഗ്രാം സ്വർണ്ണമിശ്രിതത്തിൽ നിന്നും ഒരു സ്വർണപ്പണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുത്തപ്പോഴാണ് 744 ഗ്രാം തങ്കം ലഭിച്ചത്.