കരിപ്പൂർ: ഈ വർഷത്തെ ഹജ് തീർഥാടനത്തിനു കേരളത്തിൽ നിന്ന് 9270 പേർക്ക് അവസരം ലഭിച്ചതായി സംസ്ഥാന ഹജ് കമ്മിറ്റി അറിയിച്ചു.
4,237 പേർക്ക് നറുക്കെടുപ്പില്ലാതെയും 5033 പേർക്ക് നറുക്കെടുപ്പിലൂടെയുമാണ് അവസരം ലഭിച്ചത്. 70 വയസ്സ് കഴിഞ്ഞവരും അവരുടെ സഹായികളും ഉൾപ്പെടുന്ന വിഭാഗത്തിൽ 1,430 പേർക്കും മെഹ്റം അഥവാ ആൺതുണ ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ 2807 പേർക്കും ഉൾപ്പെടെ 4237 പേർക്കാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത്. കേരളത്തിൽ 19,524 അപേക്ഷകളാണ് ലഭിച്ചത്. അവരിൽ ജനറൽ വിഭാഗത്തിലെ 15,287 അപേക്ഷകരിൽനിന്ന് നറുക്കെടുപ്പിലൂടെ 5033 പേർക്കും അവസരം ലഭിച്ചു.