പ്രായപൂർത്തിയാകാത്ത കുട്ടിക്ക് തന്റെ കാർ ഓടിക്കാൻ നൽകിന് കാർ ഉടമയ്ക്ക് 30,250 രൂപ പിഴ വിധിച്ചു. വാഹനത്തിന്റെ ആർസി ഉടമ പുളിക്കൽ വലിയപറമ്പ് സ്വദേശി ഷാഹിൻ ആണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പിഴ ചുമത്തിയതെന്ന് കരിപ്പൂർ പൊലീസ് അറിയിച്ചു.
കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ
2022 സെപ്റ്റംബർ 24നാണു സംഭവം. കരിപ്പൂർ എസ്ഐ അബ്ദുൽ നാസർ പട്ടർകടവൻ കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തുവച്ചാണ് കേസെടുത്തത്. കൊളത്തൂർ ഭാഗത്തുനിന്ന് എയർപോർട്ട് ഭാഗത്തേക്ക് പ്രായപൂർത്തിയാകാത്ത ആൾ കാർ ഓടിച്ചു എന്നാണ് കേസ്. ഈ കേസിലാണ് ആർ സി ഉടമയ്ക്ക് പിഴ അടയ്ക്കാൻ കോടതി വിധിച്ചത്.