NewsPolitics

കോന്നി വിഷയം ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കും: എസ്.ഇ.യു.

പത്തനംതിട്ട :  ജീവനക്കാർ ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ അർഹമായ അവധിയെടുത്ത് നടത്തിയ യാത്രയെ വലിയ പ്രശ്നമാക്കി ഉയർത്തി കൊണ്ടുവന്ന് ജനപ്രതിനിധിയും മാധ്യമങ്ങളും ചേർന്ന് സംസ്ഥാന സിവിൽ സർവീസിലെ മുഴുവൻ ജീവനക്കാരെയും അധിക്ഷേപിക്കുകയും  അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ്.ഇ.യു. പത്തനംതിട്ട ജില്ലാ കമ്മിറ്റി.

ജീവനക്കാരെ പൊതുജനങ്ങളുടെ ശത്രുക്കളാക്കുവാനുള്ള  ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് എസ്.ഇ.യു. സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും
പ്രളയത്തിന്റെ സമയത്തും അവധി ദിവസങ്ങളിൽ ഡ്യൂട്ടി സമയം പോലുംനോക്കാതെ പൊതുജനങ്ങൾക്ക് വേണ്ടി ജോലി ചെയ്ത റവന്യു വകുപ്പ് ഉൾപെടെ ഉള്ള ജീവനക്കാരെ അധിക്ഷേപിക്കുന്ന നിലപാട് ആണ് സാമുഹിക ദൃശ്യ മധ്യമങ്ങളിൽ നടന്ന് വരുന്നത്.

ദൃശ്യമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിരന്തരം വേട്ടയാടപ്പെട്ട കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി താലൂക്ക് ഓഫീസിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡൻറ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ ഹാഷിം.എ.ആർ, ജില്ലാ ജനറൽ സെക്രട്ടറി അജി .എ .എം .സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷമീം എസ് പി .ജെ . താഹ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനോജ് എസ് ജില്ലാ കമ്മിറ്റി അംഗം സത്താർ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button