ജയിൽ ചാടിയത് അർധരാത്രി ശുചിമുറിയിലെ വെന്റിലേറ്റർ വഴി
വേങ്ങര: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായി, പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ബിഹാർ സ്വദേശി പൂനം ദേവി ശുചിമുറി വഴി രക്ഷപ്പെട്ടു. മണിക്കൂറുകൾക്കകം വേങ്ങരയിൽ പൊലീസ് പൊക്കി.
മലപ്പുറം വേങ്ങരയിൽ താമസിക്കുമ്പോൾ ഭർത്താവ് സഞ്ജിത് പാസ്വാനെ കൊല പ്പെടുത്തിയ കേസിലാണ് ഭാര്യ പൂനം ദേവി പിടിയിലായത്. കാമുകനൊപ്പം ജീവി ക്കാനായിരുന്നു. കൊലപാതകമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ശനിയാഴ്ച രാവിലെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, അർധരാത്രിയോടെ ഇവിടെനിന്നു കട ന്നുകളഞ്ഞു. ശുചിമുറിയുടെ വെന്റിലേറ്റർ ഇളക്കി മാറ്റിയ നിലയിലാണ്. ജീവന ക്കാർ അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷ ണത്തിൽ വേങ്ങരയിൽ നിന്ന് ഞായറാഴ്ച രാവിലെ പൂനംദേവിയെ പിടികൂടി. ബീഹാറിലെ വൈശാലി സ്വദേശിയാണ് പൂനം ദേവി. വേങ്ങരയിൽ ബസ് ഇറങ്ങുമ്പോൾ ആണ് ഇന്ന് രാവിലെ എട്ടരയോടെ പൂനദേവിയെ സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടുകയായിരുന്നു.