ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ് കരാര്‍ പ്രകാരം ഈ വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ പ്രഖ്യാപിച്ചു. 1,75,025 സീറ്റാണ് ഈ വര്‍ഷം ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള ക്വാട്ട. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലം മക്കയില്‍ നിന്നും ടിറ്റ്വര്‍ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്. ക്വാട്ട സംബന്ധമായ വിശദ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ലഭ്യമാകുമെന്ന് കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ നിയന്ത്രണങ്ങളോടെ നടന്ന കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനു 79,237 ആയിരുന്നു ഇന്ത്യക്ക് അനുവദിച്ച ക്വാട്ട. 2019 ല്‍ രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിച്ചിരുന്നു. സൗദി രാജാവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അനുവദിച്ച 25,000 പ്രത്യേക ക്വാട്ട കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഇത്.
ഈ വര്‍ഷം ഇന്ത്യക്ക് ലഭ്യമായ ക്വാട്ട പ്രകാരം, സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു വരുന്ന കണക്ക് അനുസരിച്ച് കേരളത്തില്‍ നിന്നും ഈ വര്‍ഷം പതിനായിരത്തിലധികം പേര്‍ക്ക് തീര്‍ത്ഥാടനത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.